Latest NewsNewsInternational

37 വയസ് വ്യത്യാസം ഒരു തടസമായിരുന്നില്ല, 19 കാരന് അയൽക്കാരിയായ മുത്തശ്ശിയോട് പ്രണയം: കാത്തിരിപ്പിനൊടുവിൽ വിവാഹം

പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയാറുണ്ട്. പ്രണയം ആരോട് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും തോന്നാം. അത്തരമൊരു അസാധ്യ പ്രണയ കഥയാണ് വടക്കുകിഴക്കൻ തായ്‌ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ നിന്നും പുറത്തുവരുന്നത്. പത്തൊമ്പതുകാരനായ യുവാവും മൂന്നുപേരുടെ മുത്തശ്ശിയായ അമ്പത്തിയാറുകാരിയും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയാണ്. 19 -കാരനായ വുത്തിച്ചായ് ചന്തരാജ്, ജാൻല നമുവാങ്‌ഗ്രാക്കിനെ (56) ഉടൻ തന്നെ വിവാഹം ചെയ്യും.

തനിക്ക് 10 വയസ്സുള്ളപ്പോഴാണ് യുവാവ് അയൽക്കാരിയായ ജാൻലയെ കാണുന്നത്. വുത്തിച്ചായ് ഒരു കുട്ടി ആയിരിക്കെ തന്നെ ജാൻല അവരുടെ വീട് വൃത്തിയാക്കുന്നതിനും മറ്റും സഹായത്തിനായി അവനെ വിളിക്കാറുണ്ടായിരുന്നു. ജാൻല വിവാഹമോചിതയാണ്. അങ്ങനെ വുത്തിച്ചായ് അവരെ സഹായിക്കാൻ സ്ഥിരം ചെല്ലും. ഈ പരിചയം വൈകാതെ പ്രണയമായി മാറി.

’37 വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിലെന്നത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതിനാൽ തന്നെ തങ്ങളുടെ പ്രണയം സമൂഹത്തിൽ വെളിപ്പെടുത്തുന്നതിനും ഞങ്ങൾക്ക് മടിയില്ല. ഞങ്ങൾ കൈകൾ കോർത്ത് നടക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം ഓർക്കാതെ വയ്യ, ആരെങ്കിലും നന്നായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് എനിക്ക് ആദ്യമായി തോന്നുന്നത് ജാൻലയുമായി പ്രണയത്തിലായ ശേഷമാണ്. ജാൻല കഠിനാധ്വാനിയാണ്, സത്യസന്ധയുമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾക്കൊപ്പം നിൽക്കണമെന്ന് താൻ കരുതുന്നു’, യുവാവ് പറയുന്നു.

പ്രണയത്തിലായ കാലത്ത് ഇരുവരും അവരുടെ പ്രണയം സുഹൃത്തുക്കളും ബന്ധുക്കളും അറിയാതെ സൂക്ഷിച്ചു. എന്നാൽ, ഈ വർഷം ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കി. തനിക്ക് വീണ്ടും ചെറുപ്പമായത് പോലെ തോന്നുന്നു എന്നാണ് ജാൻല പറയുന്നത്. ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോൾ മധ്യവയസ്കയുടെ മക്കളും കുടുംബവും ഞെട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button