കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആളുകളുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട താരമാണ് ഹനാൻ. ഒരു അപകടത്തെ തുടർന്ന് ഹനാൻ ഒട്ടും വയ്യാത്ത ഒരു സ്ഥിതിയിലേക്ക് പോവുകയും ജീവിതത്തിലെ വളരെ വലിയ വെല്ലുവിളികൾ അനുഭവിക്കുകയും ചെയ്തു. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഹനാൻ യുവനടൻ ഷെയ്ൻ നിഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷെയ്ൻ നിഗത്തിന് സിനിമയിൽ ചെറിയ ബുദ്ധിമുട്ടുകൾ വന്നപ്പോഴാണ് തന്റെ സ്നേഹം കൂടിയതെന്ന് ഹനാൻ പറയുന്നു.
ഇടനിലക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
‘ഷെയ്ൻ നിഗത്തോട് പ്രണയം ആണെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി കമന്റുകൾ കേട്ടിരുന്നു. ആ സമയത്ത് ഇതെല്ലാം ആളുകൾ വളച്ചൊടിച്ചതായിട്ടാണ് തനിക്ക് ഫീൽ ചെയ്തത്. ഷെയ്ൻ നിഗത്തോട് ആദ്യമായി ഹലോ കുട്ടിച്ചാത്തൻ എന്ന ഒരു പരിപാടിയിൽ വിവി എന്ന കഥാപാത്രമായി വന്ന സമയം മുതൽ തന്നെ എനിക്ക് ഒരു ഇഷ്ടമുണ്ട്. അതുകഴിഞ്ഞു ഷെയ്ൻ നിഗത്തിന് സിനിമയിൽ ചെറിയ ബുദ്ധിമുട്ടുകൾ വന്നപ്പോഴാണ് ആ സ്നേഹം കൂടിയത്. പക്ഷെ സഹതാപമായിരുന്നു ആദ്യം എനിക്ക് തോന്നിയത്. പിന്നീട് എപ്പോഴോ അത് ഒരു പ്രണയമായി മാറി. എന്നാലും, നേരിട്ട് കാണാൻ പറയുകയാണെങ്കിൽ ചിലപ്പോൾ ഞാൻ ബോധം കെട്ട് നിലത്തു വീഴും’, ഹനാൻ വ്യക്തമാക്കി.
Post Your Comments