ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ നാവരിഞ്ഞാല്‍ 5-ലക്ഷം രൂപ പാരിതോഷികം നല്‍കാം എന്ന് ആഹ്വാനം ചെയ്ത യുവമോര്‍ച്ച നേതാവ് കുല്‍ദീപ് വാര്ഷ്നിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി പുറത്താക്കി.
ബദായൂന്‍ ജില്ലയുടെ ബിജെപി പ്രസിഡന്റ് ഹരീഷ് ഷക്യയാണ് വാര്ഷ്നിയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം പ്രഖ്യാപിച്ചത്. യുവമോര്‍ച്ചയുടെ ബദായൂന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നു വാര്‍ഷ്നി.
വാര്‍ഷ്നിയുടെ വിവാദ പ്രഖ്യാപനവുമായി പാര്‍ട്ടിക്ക് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്നും ഷക്യ അറിയിച്ചു.
Post Your Comments