Kerala

എറണാകുളത്ത് സ്വകാര്യ ബസ് സമരം

എറണാകുളം : എറണാകുളത്ത് സ്വകാര്യ ബസ് സമരം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സംയുക്തസമര സമിതിയുടെ സമരം.

208 മണിക്കൂര്‍ ജോലിക്ക് 16500 നും 17600 നുമിടയിലാണ് വേതനം നിശ്ചയിച്ചിട്ടുള്ളത്. ഇത് നടപ്പിലാക്കണം. എട്ട് മണിക്കൂര്‍ ജോലിക്കു ശേഷം അധിക കൂലി വേണമെന്നും ആവശ്യമുണ്ട്.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബസുടമകള്‍. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button