Latest NewsNewsBusiness

ബിസിനസ് വിപുലീകരിക്കാനൊരുങ്ങി അക്ഷയകൽപ, സീരീസ് ബി ഫണ്ടിംഗിലൂടെ സമാഹരിച്ചത് കോടികൾ

ലോക് ക്യാപിറ്റൽ, വെഞ്ചർ ഡയറി എന്നിവരുടെ സഹായത്തോടെ 2019 ജൂലൈ മാസത്തിൽ അക്ഷയകൽപ ധനസമാഹരണം നടത്തിയിരുന്നു

രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി പ്രമുഖ ഓർഗാനിക് പാൽ ഉൽപ്പാദകരായ അക്ഷയകൽപ. ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സീരീസ് ബി ഫണ്ടിംഗിലൂടെ കോടികളുടെ ഡോളറാണ് സമാഹരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള നിക്ഷേപകരുടെയും പുതിയ നിക്ഷേപകരുടെയും സഹായത്തോടെ 1.5 കോടി ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. പ്രധാനമായും വെഞ്ചർ ഡയറി, റെയിൻമാറ്റർ ഫൗണ്ടേഷൻ, യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ, ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് എന്നിവരാണ് നിക്ഷേപം നടത്തിയത്.

ലോക് ക്യാപിറ്റൽ, വെഞ്ചർ ഡയറി എന്നിവരുടെ സഹായത്തോടെ 2019 ജൂലൈ മാസത്തിൽ അക്ഷയകൽപ ധനസമാഹരണം നടത്തിയിരുന്നു. അന്ന് സീരീസ് എ ഫണ്ടിംഗ് വഴിയാണ് ധനം സമാഹരിച്ചത്. ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. ആദ്യ ഘട്ട പ്രവർത്തനം എന്ന നിലയിൽ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് നിക്ഷേപം നടത്തുക. പിന്നീട് പൂണെ, മുംബൈ, കൊച്ചി എന്നീ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.

Also Read: വയര്‍ കുറയ്ക്കാൻ ലെമണ്‍ ഡയറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button