വ്യാവസായിക രംഗത്തും സാമ്പത്തിക മേഖലയിലും അതിവേഗ വളർച്ച കൈവരിച്ചതോടെ നിക്ഷേപകരുടെ ഇഷ്ട വിപണിയായി ഇന്ത്യ. ഇത്തവണ ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്‌കോൺ ആണ് ഇന്ത്യയിൽ വമ്പൻ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണേന്ത്യയിൽ 1.67 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപത്തിനാണ് ഫോക്സ്കോൺ തയ്യാറെടുപ്പുകൾ നടത്തുന്നത്. ആഗോളതലത്തിൽ വ്യവസായി ഹബ്ബായി മാറുക എന്ന ഇന്ത്യയുടെ സ്വപ്നത്തിന് ചിറക് പകരുന്നതാണ് പുതിയ നിക്ഷേപം.
ഇത്തവണയും കർണാടകയിൽ നിക്ഷേപം നടത്താനാണ് ഫോക്സ്കോണിന്റെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റിൽ കർണാടകയിൽ തന്നെ ഐഫോണുകൾക്കും, ചിപ്പ് നിർമ്മാണ ഉപകരണങ്ങൾക്കുമായി രണ്ട് പ്രോജക്ടുകളിലേക്ക് 600 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഫോക്സ്കോൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 1.67 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപവും നടത്താനൊരുങ്ങുന്നത്. 2024 ഏപ്രിൽ മാസത്തോടെ കർണാടകയിൽ ഫോക്സ്കോൺ ഐഫോണുകളുടെ നിർമ്മാണം തുടങ്ങിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള കമ്പനികൾ ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ട് കോടികളുടെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഐഎഫ്എഫ്കെ: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും
Post Your Comments