NewsBusiness

ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത് പരമ്പരാഗത ശൈലിയിലുള്ള വിപുലമായ ശേഖരം

പരമ്പരാഗത ശൈലിക്കൊപ്പം ആധുനിക മികവുകളും ഉൾപ്പെടുത്തിയതിനാൽ ഓരോ കളക്ഷനും ഒന്നിനൊന്നു മികച്ചതാണെന്ന് വാക്കറൂ അറിയിച്ചിട്ടുണ്ട്

ഓണത്തെ വരവേൽക്കാനൊരുങ്ങി പ്രമുഖ പിയു പാദരക്ഷ നിർമ്മാതാക്കളായ വാക്കറൂ. ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ഥ തരത്തിലുള്ള കളക്ഷനുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. ഇത്തവണ പരമ്പരാഗത ശൈലിയിലുള്ള പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സാൻഡലുകൾ, വിസ്ട്രാപ്പുകൾ, സ്ലൈഡറുകൾ എന്നിവ ഉൾപ്പെടുന്ന ശ്രേണികൾക്ക് വമ്പിച്ച വിലക്കുറവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പരമ്പരാഗത ശൈലിക്കൊപ്പം ആധുനിക മികവുകളും ഉൾപ്പെടുത്തിയതിനാൽ ഓരോ കളക്ഷനും ഒന്നിനൊന്നു മികച്ചതാണെന്ന് വാക്കറൂ അറിയിച്ചിട്ടുണ്ട്. ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്ട്രാപ്പുകളോടുകൂടിയ കംഫർട്ട് സാൻഡലുകളാണ് പുരുഷന്മാർക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞതും അനായാസം ധരിക്കാൻ കഴിയുന്നതുമായ ഇത്തരം സാൻഡലുകളുടെ വില 369 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: ഐഡിബിഐ ബാങ്ക്: ഭൂരിഭാഗം ഓഹരികളും വിറ്റൊഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും എൽഐസിയും

സ്ത്രീകൾക്കുള്ള എത്തിനിക് സ്ലിപ്പേഴ്സ് 269 രൂപ മുതലും, സ്റ്റൈലിഷ് ഫ്ലാറ്റ് സാൻഡലുകൾ 329 രൂപ മുതലും സ്ട്രാപ്പ് സാൻഡലുകൾക്ക് 329 രൂപ മുതലുമാണ് വില. കേരളത്തിലെ പ്രമുഖ സ്റ്റോറുകളിൽ നിന്ന് വാക്കറൂ ബാൻഡിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button