മുംബൈ: ഏഷ്യാ കപ്പില്‍ ഹർദ്ദിക് ഫോമിലെത്തിയതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ഐപിഎല്ലില്‍ ഹര്‍ദ്ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായിരുന്നു നെഹ്റ. കുഞ്ഞുണ്ടായതോടെയാണ് ഹര്‍ദ്ദിക് മാറിയതെന്നാണ് നെഹ്റ പറയുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരുന്നു കളിയിലെ താരം. 17 പന്തില്‍ പുറത്താവാതെ 33 റണ്‍സാണ് പാണ്ഡ്യ പാകിസ്ഥാനെതിരായ മത്സരത്തിൽ നേടിയത്.
‘ഞാന്‍ വിരമിക്കുന്നതിന് ഒന്നോ, രണ്ടോ വര്‍ഷത്തോളം ടി20യില്‍ ഹര്‍ദ്ദിക്കിനൊപ്പം കളിച്ചിട്ടുണ്ട്. അന്ന് അവന്റെ കരിയര്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രായം 28 ആയി. ഇപ്പോള്‍ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. അവന് വളരെയധികം മാറിയിരിക്കുന്നു. അവനിപ്പോള്‍ വിവാഹിതനാണ്. ഒരു കുട്ടിയുടെ അച്ഛനായി. കൂടുതല്‍ പക്വത വന്നു’.
‘മകള്‍ അഗസ്ത്യയുടെ ജനനത്തോടെ കൂടുതല്‍ ശാന്തതയും ശ്രദ്ധയും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും വന്നു. ഇന്ത്യന്‍ ടീമിനും മാറ്റം ഗുണം ചെയ്യും. ഇതേ ശാന്തതയും ഫോമും അവന് നിലനിര്‍ത്തേണ്ടായുണ്ട്. വ്യത്യസ്തമായ അനുഭവങ്ങളില്‍ നിന്ന് അവന് വ്യത്യസ്തമായ കാര്യങ്ങള്‍ പഠിക്കുന്നു’.
Read Also:- ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു: ടീമിൽ സിംഗപ്പൂർ സൂപ്പർ താരവും
‘ഇതെല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്നതാണ്. അനുഭവസമ്പത്തില്‍ നിന്ന് പഠിക്കുകയാണ് വേണ്ടത്. കളത്തിന് പുറത്തുള്ള ഒരാള്‍ക്ക് പോലും താരത്തിന്റെ പ്രകടനത്തെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്ന് ഞാന്‍ കരുതുന്നു. ആളുകള്‍ പലതും പറയും. അത് മുഖ വിലയ്ക്കെടുക്കരുത്. ഒരു മത്സരത്തിന് എങ്ങനെ തയ്യാറെടുക്കുന്നു, എങ്ങനെ കളിക്കുന്നുവെന്നാണ് നോക്കേണ്ടത്’ നെഹ്റ പറഞ്ഞു.
Post Your Comments