India

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിയ കള്ളപ്പണ വിവരങ്ങള്‍ അന്വേഷിക്കാണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.ആര്‍.ഐ.ക്ക് നിര്‍ദ്ദേശം. കള്ളപ്പണം കണ്ടെത്താനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റേതാണ് ഉത്തരവ്.

2004-13 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയ 505 ബില്ല്യണെക്കുറിച്ചാണ് അന്വേഷണം വരിക. അമേരിക്ക ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിന് അടിസ്ഥാനം. ലോകത്തെ കള്ളപ്പണമൊഴുക്കില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 2004 മുതല്‍ 2013 വരെ ഓരോ വര്‍ഷവും 51 ബില്ല്യണ്‍ കള്ളപ്പണമാണ് രാജ്യത്തിന് പുറത്തേക്ക് പോയിക്കൊണ്ടിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button