മുംബൈ: ആമസോണിന്റെ പ്രൈം ഡേ സെയില്‍ ജൂലൈ 23 രാത്രി 12ന് തുടങ്ങും. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച് ജൂലൈ 24 ( രാത്രി 11.59 ) വരെയാണ് സെയില്‍ നടക്കുക. പ്രൈം അംഗങ്ങള്‍ക്ക് മാത്രമായാണ് സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അംഗത്വമില്ലാത്ത ഉപയോക്താക്കള്‍ക്കും ചില ഓഫറുകള്‍ ലഭിച്ചേക്കും.
Read Also: കഞ്ചാവ് മാഫിയയുടെ ആക്രമണം: സംഭവം ജൂഡ് ആന്റണി ജോസഫിന്റെ സിനിമ സെറ്റില്‍
ഇലക്ട്രോണിക്സ്, സ്മാര്‍ട് ഫോണുകള്‍ പോലുള്ള ചില വിഭാഗങ്ങളിലെ വില്‍പന ഡീലുകള്‍ ആമസോണ്‍ ഇതിനോടകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍, ഇയര്‍ഫോണുകള്‍, ആമസോണ്‍ കിന്‍ഡില്‍ ഉല്‍പന്നങ്ങള്‍, ലാപ്ടോപ്പുകള്‍ എന്നിവയ്ക്കെല്ലാം ഇളവുണ്ട്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഷവോമി, ഐക്യൂ, റിയല്‍മി എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളില്‍ പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ട്.
ചില പ്രീമിയം ഫോണുകള്‍ക്ക് 20,000 രൂപ വരെ കിഴിവും 6 മാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും. 149 രൂപയില്‍ തുടങ്ങുന്ന ഹെഡ്സെറ്റുകള്‍, 499 രൂപയില്‍ ആരംഭിക്കുന്ന പവര്‍ ബാങ്കുകള്‍, 99 രൂപയില്‍ തുടങ്ങുന്ന മൊബൈല്‍ കെയ്സുകളും കവറുകളും, യഥാക്രമം 49 രൂപയില്‍ ആരംഭിക്കുന്ന കേബിളുകളും 139 രൂപയില്‍ ചാര്‍ജറുകളും പ്രൈം ഡേ വില്‍പനയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കും സ്മാര്‍ട്ട് ഡിസ്പ്ലേകള്‍ക്കും 55 ശതമാനം വരെ ഓഫര്‍ ലഭിക്കും.
എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. ഈ ഓഫര്‍ എല്ലാ ഉല്‍പന്നങ്ങളിലും ലഭ്യമായേക്കില്ല. പ്രൈം ഡേ സെയിലില്‍ ജൂലൈ 23ന് വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ ഉപയോക്താക്കള്‍ക്ക് ‘വൗ ഡീലുകള്‍’ ലഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.
ഫോണിലെ ഓഫറുകള്‍
വണ്‍പ്ലസ് 9 സീരീസ് 5ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 15,000 രൂപ വരെ കിഴിവ് നല്‍കുന്നുണ്ട്. ബാങ്ക് കാര്‍ഡ് കൂടി ഉപയോഗിച്ചാല്‍ 37,999 രൂപയ്ക്ക് ലഭിക്കും. വണ്‍പ്ലസ് 10 പ്രോ 5ജി വാങ്ങുമ്പോള്‍ കൂപ്പണുകളില്‍ 4,000 രൂപ വരെയും എക്‌സ്‌ചേഞ്ചില്‍ 7,000 രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ലഭ്യമാകും.
Post Your Comments