Latest NewsIndia

തെലങ്കാനയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുന്നു

ഹൈദരാബാദ്: 119 അംഗ തെലങ്കാന നിയമസഭയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 18 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ 12 എംഎല്‍മാര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു. എന്നാലിപ്പോൾ ഒരു എംഎൽഎ കൂടി പാർട്ടി വിടുകയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി പല അവസരങ്ങളിലും ഇടഞ്ഞിട്ടുള്ള കോമട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കിയത്.

രാജഗോപാല്‍ റെഡ്ഡി അടക്കം കോണ്‍ഗ്രസിന് നിലവിൽ ആറ് എംഎല്‍എമാരാണുള്ളത്. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ച് രാജഗോപാല്‍ റെഡ്ഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. 45 മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപി നിഷികാന്ത് ദുബേയാണ് കൂടിക്കാഴ്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാജഗോപാൽ റെഡ്ഢി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.

‘കെ ചന്ദ്രശേഖര്‍ റാവു ബിജെപിയെ ഭയപ്പെടുന്നു. ചന്ദ്രശേഖര്‍ റാവു അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. ചന്ദ്രശേഖര്‍ റാവുവിനെ പരാജയപ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടിയില്‍ ഞാന്‍ ചേരും. തന്റെ ഭാവി പരിപാടി അടുത്ത് തന്നെ പ്രഖ്യാപിക്കും’, രാജഗോപാല്‍ റെഡ്ഡി പറഞ്ഞു.

അതേസമയം, തെലങ്കാന പ്രത്യേക സംസ്ഥാനമാക്കിയതിന് പിന്നാലെ കോൺഗ്രസിന് സംസ്ഥാനത്ത് യാതൊരു വളർച്ചയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ വൈഎസ്ആറിന്റെ മകൾ ഷർമിള പ്രത്യേക പാർട്ടി രൂപീകരിച്ചു തെലങ്കാനയിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് വോട്ടുകളെല്ലാം ഷർമിളയ്ക്ക് പിടിക്കാൻ കഴിയുമെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ പ്രതീക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button