എടത്വ: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളില്‍ തെങ്ങു വീണ് ആസ്പറ്റോസ് ഷീറ്റ് തറച്ച് കയറി ഗൃഹനാഥനും മകനും പരിക്ക്. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കണിയാംപറമ്പില്‍ ഇ.കെ. അനിയനും (70) മകന് ശ്രീജിക്കുമാണ് (34) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും പേമാരിയിലും വീടിനു സമീപത്തു നിന്ന തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. സ്വീകരണ മുറിയില്‍ സംസാരിച്ചിരുന്ന അനിയന്റെയും ശ്രീജിയുടെയും മുകളിലേക്കാണ് ഷീറ്റ് പൊട്ടി വീണത്.
Read Also : കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
ശ്രീജിയുടെ തലയ്ക്ക് ഷീറ്റ് തറഞ്ഞു കയറി ഗുരുതരമായി മുറിവേറ്റിരുന്നു. ഇ.കെ. അനിയന് സാരമല്ലാത്ത പരിക്കുകളുടെ രക്ഷപെട്ടു. ശ്രീജിയുടെ മാതാവ് വിജയമ്മയും ഭാര്യ പ്രസന്നകുമാരിയും അടുക്കളയില്‍ ആയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് സന്ദര്‍ശിച്ചു.
Post Your Comments