Latest NewsIndiaNews

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

ഡൽഹി: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. തുടർന്ന്, സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ശനിയാഴ്ച നടന്ന ജാമ്യാപേക്ഷയിൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, എഫ്‌.സി‌.ആർ‌.എ ലംഘനം എന്നീ വകുപ്പുകൾ ചേർക്കാനും മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ അന്വേഷണം ഇതിനകം അവസാനിച്ചതായും സുബൈറിന്റെ ജാമ്യാപേക്ഷ അംഗീകരിക്കണമെന്നും സുബൈറിന് വേണ്ടി ഹാജരായ, അഭിഭാഷക വൃന്ദ ഗ്രോവർ കോടതിയിൽ ആവശ്യപ്പെട്ടു. ആൾട്ട് ന്യൂസിന് ലഭിച്ച സാമ്പത്തിക സംഭാവനകളെ കുറിച്ച് ഡൽഹി പോലീസ് നൽകിയ പ്രസ്താവന തെറ്റാണെന്ന് സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ കോടതിയെ അറിയിച്ചു.

യഥാർത്ഥത്തിൽ പണം ലഭിച്ചത് പ്രവ്ദ മീഡിയ എന്ന കമ്പനിക്കാണെന്നും സുബൈറിനല്ലെന്നും ഗ്രോവർ വാദിച്ചു. എന്നാൽ, പാകിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നാണ് സംഭാവന ലഭിച്ചതെന്നും പ്രവ്ദ മീഡിയയുടെ പിന്നിൽ സുബൈറാണെന്നും ഡൽഹി പോലീസിനെ പ്രതിനിധീകരിച്ച്, പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു.

ഏതു കാലാവസ്ഥയിലും നിഷ്പ്രയാസം ജീവിക്കാം! : സൈനികർക്കായി പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ

ആൾട്ട് ന്യൂസ് എന്ന സ്ഥാപനം, പ്രവ്ദ മീഡിയ ഫൗണ്ടേഷന്റേതാണെന്നും മാനേജിംഗ് ഡയറക്ടർ നിർജ്ജരി മുകുൾ സിൻഹ, ഡയറക്ടർ പ്രതീക് മുകുൾ സിൻഹ എന്നിവർക്കൊപ്പം കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് മുഹമ്മദ് സുബൈറെന്നും ശ്രീവാസ്തവ കോടതിയെ ധരിപ്പിച്ചു. പ്രതീകും സുബൈറും ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകരാണെന്നും നിർജ്ജരി സിൻഹ പ്രതീക് സിൻഹയുടെ അമ്മയാണെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. തുടർന്ന്, മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി കോടതി സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button