ന്യൂഡല്‍ഹി: മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. മദ്യ അഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി തള്ളി. സെഷന്‍സ് കോടതിയാണ് ഹർജി തളളിയിരിക്കുന്നത്. കേസില്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ കെജ്‌രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഇഡിക്ക് മുമ്പാകെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞ മാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 16-ന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി നിര്‍ദ്ദേശിച്ചിരുന്നു. മദ്യ നയക്കേസില്‍ ചോദ്യം ചെയ്യാന്‍ 8 നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടർന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിക്കുകയായിരുന്നു. എന്നാല്‍, ഓണ്‍ലൈനായിട്ടാണ് കെജ്‌രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്.
Also Read: ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ സുഹൃത്തിന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത് യുവാവ്
Post Your Comments