Latest NewsNewsIndia

നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ്: തയ്യൽ കടയുടമയെ വെട്ടിക്കൊന്നു, പ്രധാനമന്ത്രിയ്‌ക്കെതിരെ ഭീഷണി

ജയ്പുർ: പ്രവാചക വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട, മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട, തയ്യൽ കടയുടമയെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന സംഭവത്തിൽ കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

അക്രമികൾ ഉദയ്പൂരിലെ തയ്യൽ കടയിലേക്ക് കയറുന്നതും, കത്തി ഉപയോഗിച്ച് കടയുടമയെ ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ, കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതികൾ നിൽക്കുന്നതും കാണാം. തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായി ഭീഷണി മുഴക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും, സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button