ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പെണ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി. ഫ്ളോറിഡയിലാണ് ഏറ്റവും വലിയ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തിയത്. പെരുമ്പാമ്പിന്റെ വയറ്റിലുണ്ടായിരുന്ന മുട്ടകളും നശിപ്പിച്ചു. ഈ പാമ്പിന് 18 അടി നീളവും 98 കിലോ ഭാരവും ഉണ്ടായിരുന്നു.
Read Also: എസ്എഫ്ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, സ്റ്റാഫിനെ മര്‍ദ്ദിച്ചു: സംഘർഷം
ഫ്ളോറിഡയില്‍ പെരുമ്പാമ്പുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നടപടി. പെരുമ്പാമ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ മറ്റ് ജീവജാലങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇത് തടയുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി പെരുമ്പാമ്പുകളെ കണ്ടെത്തി കൊല്ലുകയാണ്. ഇതിനിടെയാണ് ഏറ്റവും വലിയ പെരുമ്പാമ്പിനെ കണ്ടെത്തി കൊല്ലാന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഇതിനായി ഗവേഷകര്‍ ഒരു പദ്ധതിയും ഉണ്ടാക്കി.
എവര്ഗ്ലേഡിലാണ് പെണ് പെരുമ്പാമ്പ് ഉണ്ടായിരുന്നത്. ആണ് പെരുമ്പാനിനെ ഉപയോഗിച്ച് ആകര്‍ഷിച്ചായിരുന്നു പെണ്‍പെരുമ്പാമ്പിനെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് പിടികൂടി ലാബിലെത്തിച്ച് ദയാവധം നടത്തുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന പാമ്പിന്റെ വയറ്റില്‍ നിന്നും 122 മുട്ടകളാണ് ലഭിച്ചത്.
ഫ്ളോറിഡയില്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ പെരുമ്പാമ്പാണ് ഇത്. ഈ പെണ് പെരുമ്പാമ്പിന് 20 വയസ്സ് പ്രായം വരുമെന്നാണ് വിവരം. നേരത്തെ ഇവിടെ നിന്നും ഏറ്റവും വലിയ ആണ് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. 16 അടിയായിരുന്നു ഇതിന്റെ നീളം.
Post Your Comments