Latest NewsUAENewsInternationalGulf

വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

അബുദാബി: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം പോലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇവയോട് പ്രതികരിക്കരുതെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: കരിമ്പനകൾ നട്ട് വളർത്തണം, പ്രധാനമന്ത്രി പ്രശംസിച്ചതോടെ ഹിറ്റായി പദ്ധതി: കരിമ്പന പ്രതിരോധം തീർത്ത് കേരളം

സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ലിങ്കോ, ഒടിപിയോ ഉണ്ടായിരിക്കും. ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ഒടിപി നൽകുകയോ ചെയ്യാൻ പാടില്ലെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

ഏതുസന്ദേശമായാലും തുറക്കുന്നതിന് മുൻപു വ്യാജമല്ലെന്ന് ഉറപ്പാക്കണം. ചതിയിൽ അകപ്പെട്ടുവെന്ന് മനസിലായാൽ എത്രയും വേഗം പോലീസിൽ പരാതിപ്പെടണം. ജനങ്ങളെ എളുപ്പത്തിൽ തട്ടിപ്പിൽ വീഴ്ത്താനാണ് തട്ടിപ്പുകാർ സർക്കാർ മുദ്രകൾ ദുരുപയോഗം ചെയ്യുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനുള്ളിൽ: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button