YouthLatest NewsMenNewsWomenLife StyleHealth & Fitness

എന്താണ് യോ​ഗ? യോ​ഗ ചെയ്യുന്നതിനു മുൻപ് അറിയാം ഈ പത്തുകാര്യങ്ങൾ

പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്”എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്‌ക്കുള്ളത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

Read Also : സർക്കാർ ഫയലുകളിലെ തീരുമാനം നീതിപൂർവകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി

ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കാൻ യോഗ നമ്മെ വളരെയധികം സഹായിക്കുന്നു. കൂടാതെ, പല രോഗങ്ങൾ തടയാനും യോഗ നല്ലതാണ്. അതിനാൽ, പുതുതായി യോഗ ചെയ്യാൻ തുടങ്ങുന്നവർ അതിനു മുൻപായി ചുവടെ പറയുന്ന പത്തു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

1. പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെ യോഗാഭ്യാസം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക

2. യോഗാഭ്യാസത്തിനായി വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്

3. യോഗാഭ്യാസത്തിനായി രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം മാറ്റിവെക്കുക പുലർച്ചെയാണ് ഏറ്റവും ഉത്തമമായ സമയം. ധൃതിയിൽ യോഗ ചെയ്യരുത്

4. അനാവശ്യ ചിന്തകളുമായി യോഗാഭ്യാസത്തിനു തയാറാകരുത്. മനോനിയന്ത്രണം ആവശ്യമാണ്

5. ശാരീരിക വ്യായാമങ്ങളും യോഗാഭ്യാസങ്ങളും കൂട്ടിക്കലർത്തി ചെയ്യരുത്

6. യോഗാഭ്യാസം കുളി കഴിഞ്ഞ് ചെയ്യുന്നതാണ് ഏറെ നല്ലത്. യോഗാഭ്യാസം കഴിഞ്ഞിട്ട് അര മണിക്കൂർ ശേഷമേ കുളിക്കാവു

7. ഭക്ഷണം കഴിഞ്ഞ് ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടാണെങ്കിൽ അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ

8. അയഞ്ഞ കോട്ടൺ വസ്ത്രം ധരിച്ച് യോഗ ചെയുക

9. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക. മിതഭക്ഷണം പ്രധാനമാണ്

10. ആരോഗ്യമുള്ളവരായാലും ആദ്യമായി യോഗ ചെയ്യുമ്പോൾ ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. അതിനാൽ, ഭയപ്പെടേണ്ടതില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button