ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപൂർ ശർമയുടെ പരാമര്‍ശത്തിൽ പ്രതികരിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദ പരാമർശം ബി.ജെ.പി പിന്തുണയോടെയാണെന്നും രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അതേസമയം, ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സമസ്ത രംഗത്തെത്തി. നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്നും പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്നും സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സമസ്ത ആവശ്യപ്പെടുന്നു.
Post Your Comments