മാനന്തവാടി: കുളത്തില്‍ കാല്‍ വഴുതി വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്- റംല ദമ്പതികളുടെ മകന്‍ റബീഅ് (7) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം. അഞ്ച് മണിക്ക് ശേഷം കുട്ടിയെ കാണാതായതോടെ തിരച്ചിലില്‍ നടത്തുകയായിരുന്നു. പീച്ചങ്കോട് എല്‍.പി സ്‌കൂളിനോട് ചേര്‍ന്ന കളിക്കളത്തിനടുത്തുള്ള പഞ്ചായത്ത് കുളത്തിനരികെ ചെരുപ്പ് കണ്ടെത്തി.
തുടര്‍ന്ന്, നാട്ടുകാര്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചങ്കോട് ജി.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: റാഷിദ്, റംഷാദ്, റിഷാദ്.
Post Your Comments