കൊച്ചി: ആക്ഷൻ ഹീറോയായി നടൻ ബാബു ആന്റണിയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ തങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
കേരളത്തിലും കർണ്ണാടകയിലുമായി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് ‘പവർ സ്റ്റാർ’ എന്നതിനാൽ, ചിത്രം രണ്ട് ഭാഷകളിലായി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടതെന്ന് ഒമർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ചിത്രത്തിനായി കെ.ജി.എഫ് മ്യൂസിക് ഡയറക്ടർ രവി ബാസൂർ, ഫൈറ്റിനായി പീറ്റർ ഹെയ്‌ൻ, എന്നിവരെയും ഒപ്പം, ലാലേട്ടന്റെയും രക്ഷിത് ഷെട്ടിയുടെയും ഗസ്റ്റ് റോളും പ്ലാൻ ചെയ്തിരുന്നതായി ഒമർ പറയുന്നു. എന്നാൽ, ബഡ്ജറ്റ് കൂടിയത് കൊണ്ട് മലയാളത്തിലെ ഒട്ടു മിക്ക നിർമ്മാതാക്കളും പവർ സ്റ്റാറിനെ കൈ ഒഴിഞ്ഞുവെന്ന് ഒമർ വ്യക്തമാക്കി. ഇനി മലയാളത്തിൽ ‘മിനിമം ബഡ്ജറ്റിൽ ബാബു ആന്റണിയെ വെച്ച് മാക്സിമം മാസ്’ അതാണ് പവർ സ്റ്റാർ എന്നും ഒമർ കൂട്ടിച്ചേർത്തു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കേരളത്തിലും കർണ്ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥ ആയത് കൊണ്ട് പവർസ്റ്റാർ മലയാളം കന്നട Bilingual മൂവി ആയിട്ടാണ് പ്ളാൻ ചെയ്തത്.
KGF മ്യൂസിക് director രവി ബാസൂർ പിന്നെ ഫൈറ്റിന് പീറ്റർ ഹെയൻ,രാമ ലക്ഷമൺ എന്നിവരും.
ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോൾ അങ്ങനെ കുറെ ആഗ്രഹങ്ങൾ പവർസ്റ്റാറിൽ ഉണ്ടായിരുന്നു.
പക്ഷേ ബഡ്ജറ്റ് കൂടിയത് കൊണ്ട് ബിസ്സിനസ് ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവർസ്റ്റാറിനെ കൈ ഒഴിഞ്ഞു, ഇനി മലയാളത്തിൽ മിനിമം ബഡ്ജറ്റിൽ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്സ് അതാണ് പവർസ്റ്റാർ.
Post Your Comments