Latest NewsIndiaInternational

ശിവനെ വിവാഹം ചെയ്യണം: ഇന്ത്യ, ചൈന ബോർഡറിൽ അനധികൃതമായി താമസമാക്കി യുവതി

ഡൽഹി: പരമശിവനെ വിവാഹം ചെയ്യാനായി അതിർത്തിയിൽ താമസമാക്കി യുവതി. നദിഭംഗ് എന്ന ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തിലാണ് യുവതി അതിക്രമിച്ചു കയറി താമസിക്കുന്നത്. കൊടും തണുപ്പിൽ, 15 ദിവസമായി യുവതി താമസിക്കുകയാണ്.

താൻ പാർവ്വതി ദേവിയാണെന്നാണ് ഹർമീന്ദർ കൗർ എന്ന യുവതി അവകാശപ്പെടുന്നത്. പരമശിവനെ വിവാഹം കഴിക്കുകയാണ് തന്റെ ജീവിതാഭിലാഷമെന്നും യുവതി വെളിപ്പെടുത്തുന്നു. ഇവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഇന്ത്യൻ സൈനികർ. എന്നാൽ, മലമുകളിൽ ഇരിക്കുന്ന ഇവർ ആരുടെയും വാക്ക് കേൾക്കുന്നില്ല.

യുവതിയുടെ കുടുംബക്കാർ വന്നു വിളിച്ചിട്ടും അവരോടൊപ്പം പോകാൻ യുവതി കൂട്ടാക്കുന്നില്ല. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് ഒരു പോലീസ് സംഘമാണ്. എന്നാൽ.  ഇവിടെ നിന്നും ബലമായി പിടിച്ചു കൊണ്ടു പോയാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയപ്പോൾ പോലീസ് സംഘം തിരികെ പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button