ഇടുക്കി: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് പേര് അറസ്റ്റിലായി. ഇടുക്കി ഉപ്പുതുറയിലാണ് സംഭവം. ഉപ്പുതുറ സ്വദേശികളായ അഖില്‍ രാധാകൃഷ്ണന് , അനന്ദു രാജന്, കാഞ്ചിയാര്‍ സ്വദേശി വിഷ്ണു ബിജു, കരിന്തരവ് സ്വദേശി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Read Also:യുവതിയ്ക്ക് പീഡനം : പ്രതികൾ റിമാൻഡിൽ
പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളമാണ് പ്രതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് പെണ്‍കുട്ടി പ്രതികളുമായി പരിചയത്തിലായത്. തുടര്‍ന്ന്, സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ നാലംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം പെണ്‍കുട്ടി പ്രതികളെ അറിയിച്ചു. എന്നാല്‍, ഇവര്‍ കയ്യൊഴിഞ്ഞു. ഇതോടെ, പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്തതിന് പിന്നാലെ, പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
Post Your Comments