KeralaLatest NewsNews

തൃക്കാക്കരയിലെ കറുത്ത കുതിരയായി ബി.ജെ.പി മാറും: വികസനം മോദിക്ക് അവകാശപ്പെട്ടതെന്ന് വി.മുരളീധരൻ

തൃക്കാക്കരയിൽ വിജയം ഉറപ്പാണ്. സി.പി.ഐ.എം പച്ച വർഗീയത പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടുന്നു.

കൊച്ചി: തൃക്കാക്കരയിൽ ബി.ജെ.പി വൻ വിജയം കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തൃക്കാക്കരയിലെ കറുത്ത കുതിരയായി ബി.ജെ.പി മാറുമെന്നും വികസന നേട്ടങ്ങൾ ഉന്നയിക്കേണ്ടവർ വർഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വികസനം ഇടതുപക്ഷത്തിന് അവകാശപ്പെടാവുന്ന മേഖലയല്ലെന്നും മോദി സർക്കാരുമായി കിടപിടിക്കാവുന്ന ഒരു പ്രവർത്തനവും പിണറായി സർക്കാർ ചെയ്തിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Read Also: ‘ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു’: വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്‍

‘തൃക്കാക്കരയിൽ വിജയം ഉറപ്പാണ്. സി.പി.ഐ.എം പച്ച വർഗീയത പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടുന്നു. വികസന നേട്ടങ്ങൾ പറയാൻ ഇല്ലാത്തതുകൊണ്ടാണ് വർഗീയത പറയുന്നത്. സർക്കാർ വികസന മേഖലയിൽ ഒന്നും ചെയ്യുന്നില്ല. പി.സി ജോർജിനെ സർക്കാർ വേട്ടയാടുന്നു. അറസ്റ്റ് വാറണ്ടുള്ള സി.പി.ഐ.എം നേതാക്കന്മാർ മുഖ്യമന്ത്രിയുടെയും, പൊലീസ് മേധാവിയുടെയും മൂക്കിന് കീഴിൽ സ്വതന്ത്രമായി വിഹരിക്കുന്നു. കൊലവിളി നടത്തുന്നവരെ കണ്ടെത്താൻ സർക്കാരിന് സമയമില്ല. അവർക്കെതിരെ ചെറുവിരൽ അനക്കാതെ, ജോർജിനെതിരെ നടപടി എടുക്കാൻ സർക്കാർ വലിയ വ്യഗ്രത കാണിക്കുന്നു. സർക്കാരിൻ്റെ ഇരട്ട നീതി തുറന്നു കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button