കൊച്ചി: പി.സി ജോര്‍ജ് അറസ്റ്റിലായതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കേരളമാണെന്നും ഭരിക്കുന്നത് എല്‍ഡിഎഫ് ആണെന്നും അദ്ദേഹം കൊച്ചിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.
Read Also:പാര്‍ക്കില്‍ അതിരുവിട്ട പ്രണയ സല്ലാപം ഒളിക്യാമറയില്‍ പതിഞ്ഞതോടെ ആശങ്കയിലായത് നിരവധി പ്രണയ ജോഡികള്‍
‘എന്തും വിളിച്ചുപറയാവുന്ന നാടല്ല നമ്മുടേത്. മതനിരപേക്ഷതയുടെ സംസ്കാരമാണ് നമ്മുടേത്. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല എന്ന ദൃഢനിശ്ചയമാണ് എല്‍ഡിഎഫിന്. കടുത്ത മതസ്പര്‍ധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസംഗങ്ങളേയും ഭാഷണങ്ങളേയും എതിര്‍ക്കും. ചിലരോട് വേദമോതിയിട്ട് കാര്യമില്ലെന്നത് അന്വര്‍ഥമാക്കുന്നതാണ് പി.സി ജോര്‍ജിന്റെ കേസും അദ്ദേഹത്തിന്റെ പ്രതികരണവും’, പിണറായി പറഞ്ഞു.
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്ത് വയസ്സുകാരന്റെ പ്രകോപന മുദ്രാവാക്യത്തെയും മുഖ്യമന്ത്രി അപലപിച്ചു. ഈ സംഭവത്തിലും, പോലീസ് കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments