തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യ വിപണികളിൽ വിഷം നിറയുന്നുവെന്ന് റിപ്പോർട്ട്. ഫോർമാലിനും അമോണിയവും അടക്കമുള്ള രാസവസ്തുക്കൾ അമിത അളവിലാണ് പലയിടത്തും ഉപയോഗിക്കുന്നത്. ചെറിയ മത്സ്യങ്ങൾ മുതൽ ഭീമൻ മത്സ്യങ്ങൾ വരെ അഴുകി ചീഞ്ഞ നിലയിലാണ് പലയിടത്തും കാണപ്പെടുന്നത്.
Also Read:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തൃശൂര്‍ ജില്ലയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്, പറവട്ടാനി, പാട്ടുരായ്ക്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. മാര്‍ക്കറ്റില്‍നിന്ന് ലഭിക്കുന്ന മത്സ്യം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വ്യാപക പരാതിയെത്തുടര്‍ന്നായിരുന്നു സംയുക്ത പരിശോധന.
ചീഞ്ഞ മീനുകളെ കുളിപ്പിച്ച് കുട്ടപ്പനാക്കി മാറ്റാനാണ് കച്ചവടക്കാർ സ്ഥിരമായി ഫോർമാലിൻ ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ പച്ച മത്സ്യം കഴിച്ച പൂച്ചകൾ ചത്തത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
Post Your Comments