ജയ്പൂർ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റെയ്നയുടെ പ്രതികരണം. കായിക മേഖലയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് റെയ്ന ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് നല്ല ആരോഗ്യം നേരുന്നതായും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ സംസ്ഥാനം പുരോഗമിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്ന് കൂടിക്കാഴ്ച നടന്നു. കായിക, യുവജനത, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ സാധിച്ചത് വളരെ സന്തോഷകരമായിരുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ഈ രീതിയിൽ നിങ്ങളുടെ അഭൂതപൂർവമായ മാർഗ്ഗനിർദ്ദേശം സംസ്ഥാനത്തിന് തുടർന്നും ലഭിക്കട്ടെ’, റെയ്ന ട്വീറ്റ് ചെയ്തു.
Also Read:‘ഞങ്ങൾ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് വരും’: ഇമ്രാൻ ഖാന്റെ മുൻ ഭാര്യയ്ക്ക് നേരെ ഭീഷണി
അതേസമയം, ക്രിക്കറ്റിൽ സജീവമല്ലാത്ത റെയ്നയെ ഇടയ്ക്കിടെ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിൽ കാണാൻ സാധിക്കുമായിരുന്നു. ഒരു വർഷം മുമ്പ് ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കേന്ദ്രഭരണപ്രദേശത്ത് 10 സ്കൂളുകൾ തുറക്കുമെന്ന് റെയ്ന വാഗ്ദാനം ചെയ്തുരുന്നു. യുവാക്കളെ സഹായിക്കാനും സംസ്ഥാനത്തെ അഭിലഷണീയരായ കളിക്കാരെ പരിശീലിപ്പിക്കാനുമുള്ള തന്റെ പദ്ധതിയും റെയ്ന ജമ്മു കശ്മീർ ഗവർണറുമായി പങ്കുവെച്ചു. രാഷ്ട്രീയത്തിലേക്കുള്ള റെയ്നയുടെ ചുവടുവെയ്പ്പാണോ ഇതെന്ന് ചോദിച്ചവരുമുണ്ട്.
आज माननीय मुख्यमंत्री @myogiadityanath जी से शिष्टाचार भेंट हुई. खेलों एवं युवाओं के सम्बन्ध में तथा प्रदेश की विकास योजनाओं के विषय में उनके विचार सुनकर बहुत अच्छा लगा. प्रभु से आपके उत्तम स्वास्थ्य के लिए कामना करता हूँ.प्रदेश को आपका अभूतपूर्व मार्गदर्शन इसी प्रकार मिलता रहे? pic.twitter.com/Gim7tO1GyM
— Suresh Raina?? (@ImRaina) April 19, 2022
Post Your Comments