മനില: ഫിലിപ്പീന്‍സില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 42 ആയി. രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ തീരപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ചയാണ് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ഫിലിപ്പീന്‍സില്‍ വീശിയടിച്ചത്. ഫിലിപ്പീന്‍സില്‍ പ്രതിവര്‍ഷം 20 കൊടുങ്കാറ്റുകള്‍ ഉണ്ടാകാറുണ്ട്. രാജ്യത്ത് ഈ വര്‍ഷം വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് മെഗി. 17,000ത്തിലേറെ പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.
ശക്തമായ മഴയിലും കാറ്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ലെയ്റ്റെ പ്രവിശ്യയിലെ ബേബേ നഗരത്തില്‍ മാത്രം 25 ലേറെ പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പലരുടെയും മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ ഇനിയുമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ദവാവോ മേഖലയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബറില്‍ ഫിലിപ്പീന്‍സില്‍ വീശിയടിച്ച അതിശക്തമായ ‘ റായ് ‘ കൊടുങ്കാറ്റില്‍ 375 പേര് മരിച്ചിരുന്നു.
Post Your Comments