CricketLatest NewsNewsSports

സഞ്ജുവിന് നൂറില്‍ നൂറ്: ഐപിഎല്ലില്‍ തകർപ്പൻ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്

പൂനെ: ഐപിഎല്ലില്‍ വിജയ തുടക്കവുമായി സഞ്ജു സാംസണ്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിച്ചപ്പോള്‍, ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. 41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദറുമാണ്(40) ഹൈദരാബാദിന്‍റെ തോല്‍വി ഭാരം കുറച്ചത്. രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു.

Read Also:- ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാൻ പാടില്ല!

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുള്ള നൂറാം മത്സരത്തിനാണ് സഞ്ജു സാംസൺ ഇന്നലെ ഇറങ്ങിയത്. ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും നൂറില്‍ നൂറു മാര്‍ക്കുമായി സഞ്ജു സാംസണ്‍ തിളങ്ങി. സഞ്ജുവാണ് മത്സരത്തിലെ താരം. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 149-7.

shortlink

Related Articles

Post Your Comments

Related Articles


Back to top button