ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡര്‍ കൊലപ്പെട്ടു. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഓപ്പറേഷന്‍ വിഭാഗം കമാന്‍ഡര്‍ ഇബ്രാഹിം അക്വില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും 17 പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക 58 കോടി തലയ്ക്ക് വിലയിട്ട തീവ്രവാദിയാണ് ഇബ്രാഹിം അക്വില്‍.
1980കളിലാണ് ഹിസ്ബുള്ളയുടെ ഇബ്രാഹിം ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങള്‍ക്ക് ഇബ്രാഹിം നേതൃത്വം നല്‍കിയിരുന്നത്. വിവിധ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രയേല്‍ ആരോപിക്കുന്നു. 1983 ല്‍ ലെബനനില്‍ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കാളിയായ ഇബ്രാഹിമിന്റെ തലയ്ക്ക് അമേരിക്ക 7 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1980-കളില്‍ അമേരിക്കന്‍, യൂറോപ്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസിലും അക്വില്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള സൈനിക കമാന്‍ഡറടക്കം കൊല്ലപ്പെടുന്നത്. നേരത്തെ ലെബനില്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. 2800ലധികം പേര്‍ക്കാണ് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റത്. ഇതിനിടെ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നിരവധി ഇടങ്ങളില്‍ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു.
Post Your Comments