തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്ടറും ബസ് എടുത്തുകൊണ്ട് പോയതാണെന്നും ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു.
പാപ്പനംകോട് ഡിപ്പോയുടെ കളിയിക്കാവിള ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കും നേരെയാണ് അൻപതോളം സമരാനുകൂലികൾ ആക്രമണം നടത്തിയത്. ആസൂത്രിതമായ ആക്രമണമാണ് തങ്ങൾക്കെതിരെ നടന്നതെന്ന് മർദ്ദനമേറ്റ ജീവനക്കാർ പറയുന്നു. സമരാനുകൂലികൾ ബസ് തടഞ്ഞ് മർദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു എന്നാണ് ജീവനക്കാരുടെ പരാതി.
കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ചു: 15 സലൂണുകൾക്ക് പിഴ ചുമത്തി യുഎഇ
എന്നാൽ, സർവീസ് നടത്തരുതെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നാണ് സമരാനുകൂലികളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അൻപതോളം പേർക്കെതിരെ കരമന പൊലീസ് കേസെടുത്തു.
Post Your Comments