ന്യൂഡൽഹി: സില്‍വര്‍ ലൈനിന്റെ പേരില്‍ രാജ്യസഭയില്‍ തീപാറുന്ന വാക്പോര്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാനസർക്കാർ അതിക്രമിച്ചു കല്ലിടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, വീടുകളില്‍ മതിലുചാടി അതിക്രമിച്ചുകയറി കല്ലിടുകയാണ്.
കേരളത്തിലെ ജനങ്ങൾ തെരുവിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടി. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്ന് വി മുരളീധരൻ വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങൾ പാലിക്കാതെയാണ് നടപടി ക്രമങ്ങൾ തുടരുന്നത്.
റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ ഇതിന്റെ പേരിൽ, ഗുരുതരമായ ക്രമസമാധാനപ്രശ്നമുണ്ടെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പല റെയിൽവേ പദ്ധതികൾക്കെതിരെയും സമരം ചെയ്ത സിപിഎം ഇപ്പോൾ, കേരളത്തിൽ കെ റെയിലുമായി വന്നിരിക്കുന്നത് അഴിമതിക്കാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കോൺഗ്രസ് എംപി കെ.സി. വേണുഗോപാലും സംഭവത്തിൽ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പേരു പറഞ്ഞാണ് കല്ലിടല്‍ നടക്കുന്നതെന്നും സിപിഎമ്മും ബിജെപിയും ഒന്നിച്ചാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. എന്നാൽ, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ളത് രാഷ്ട്രീയ എതിര്‍പ്പാണെന്ന് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.
Post Your Comments