തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ, പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അച്ചടി പൂർത്തിയാക്കിയ ബജറ്റ് ധനമന്ത്രി ഏറ്റുവാങ്ങി. ബജറ്റിന്റെ അച്ചടി പൂർത്തിയാക്കി, ഇന്ന് രാവിലെ 7.30 നാണ് ധനമന്ത്രിയുടെ വീട്ടിൽ എത്തിച്ചത്.
കനത്ത പൊലീസ് സുരക്ഷയിലാണ്, അച്ചടി വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ബജറ്റ് ധനകാര്യ മന്ത്രിയുടെ വീട്ടിൽ എത്തിച്ചത്. ഇതിന് ശേഷമാണ്, ധനമന്ത്രിക്ക് ബജറ്റ് കൈമാറിയത്. ബജറ്റ് വായിച്ചുനോക്കിയ ശേഷമാകും ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെടുക.
Post Your Comments