കൊച്ചി: മീഡിയവൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി, മീഡിയവൺ ചാനലിനെതിരായുള്ള കേന്ദ്ര നടപടിക്കെതിരെ നൽകിയ അപ്പീൽ തള്ളുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കഴിഞ്ഞ കുറേക്കാലമായി എപ്പോഴും എയറിലായിരുന്ന ചാനൽ ഇനിമുതൽ എയറിൽ ഇല്ലെന്നറിയുന്നതിൽ അതിയായ വ്യസനമുണ്ടെന്ന് വിധിക്ക് പിന്നാലെ, ചാനലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. അനിൽ പനച്ചൂരാന്റെ ‘സുരഭി’ എന്ന കവിതയിലെ വരികൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മൾ ഇവിടെ
അരുതാത്തതെന്റെ ആശ…
അതറിയുന്നതെന്‍ നിരാശ…
അരുതാത്തതെന്റെ ആശ…
അതറിയുന്നതെന്‍ നിരാശ…
അനിൽ പനച്ചൂരാന്റെ ‘സുരഭി’ എന്ന കവിതയിലെ ഈ വരികൾ പാടി, തേങ്ങിക്കൊണ്ട് ഞാനും മീഡിയാ വണ്ണിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. കഴിഞ്ഞ കുറേക്കാലമായി എപ്പോഴും എയറിലായിരുന്ന ചാനൽ ഇനിമുതൽ എയറിൽ ഇല്ലെന്നറിയുന്നതിൽ അതിയായ വ്യസനമുണ്ട്. ഇനിയെന്നെ വലതു നിരീക്ഷകനെന്ന് വിളിക്കാൻ ആരുണ്ട്! കണ്ണുകളിൽ നിന്നും ധാരധാരയായി പ്രവഹിച്ചുകൊണ്ട് എന്റെ കണ്ണുനീർ ആറാടുകയാണ്. കഴിയുമെങ്കിൽ ഇന്ന് വൈകിട്ടുതന്നെ, ജുഹു ബീച്ചിൽ, സോറി, ശംഖുമുഖം ബീച്ചിൽ പോയി തനിച്ചിരുന്ന്, സെങ്കി ഫാസിസത്തെ കുറിച്ചോർത്ത് കുറച്ചുനേരം ദുഃഖിക്കാം എന്നു കരുതുന്നു. ബൈദുബൈ, ശംഖുമുഖത്ത് നല്ല ശവർമ്മ കിട്ടുമോ?
Post Your Comments