Latest NewsNewsFootballSports

ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സും മുംബൈയും ഇന്നിറങ്ങും

മുംബൈ: ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയില്‍ യഥാക്രമം, നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തേക്ക് കയറാം.

18 മത്സരങ്ങള്‍ വീതം കളിച്ച മുബൈയും(31) ബ്ലാസ്റ്റേഴ്സും(30) പോയിന്റ് പട്ടികയില്‍ യഥാക്രമം, നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. ഇന്ന് തോറ്റാല്‍, ഐഎസ്എല്‍ എട്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്താവും. ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമി ഫൈനലിൽ കടന്നു.

Read Also:- ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു

അതേസമയം, ബ്ലാസ്റ്റേഴ്‌സ് താരം ഹർമൻജോത് ഖബ്രയ്ക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്. ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് നടപടി. ഇതോടെ, മുംബൈ സിറ്റിക്കെതിരെയും എഫ്‌സി ഗോവയ്ക്കെതിരെയും ബ്ലാസ്റ്റേഴ്‌സിന്‍റെ നിര്‍ണായക മത്സരങ്ങളില്‍ ഖബ്രയ്ക്ക് കളിക്കാനാവില്ല. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button