Latest NewsCricketNewsSports

രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ അണ്ടര്‍19 നായകൻ

രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നായകൻ യാഷ് ധുള്‍. തമിഴ്‌നാടിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ശതകം നേടി മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. നായകന്‍ പ്രദീപ് സംഗ്‌വാന്‍ യാഷ് ധുള്ളിനെ ഓപ്പണ്‍ ചെയ്യാനായി പറഞ്ഞുവിടുകയായിരുന്നു.

ഡല്‍ഹിയുടെ ആദ്യ രണ്ടു വിക്കറ്റുകള്‍ തുടക്കത്തിൽ തന്നെ വീണെങ്കിലും ഒരറ്റത്ത് ഉറച്ചു തന്നെ നിന്ന യാഷ് 113 റണ്‍സ് നേടിയാണ് പുറത്തായത്. 150 പന്തുകളില്‍ 18 ബൗണ്ടറികളുടെ അകമ്പടിയിലാണ് ധുള്‍ സെഞ്ച്വറി നേടിയത്. ഇതോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, പൃഥ്വി ഷാ എന്നിവര്‍ക്ക് പിന്നാലെ രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന യുവതാരമെന്ന നേട്ടവും യാഷ് സ്വന്തമാക്കി.

Read Also:- സൗന്ദര്യസംരക്ഷണത്തിന് ‘മാതളനാരങ്ങ’

ധുള്ളിനൊപ്പം ഓപ്പണ്‍ ചെയ്ത ധ്രുവ് ഷൂരി ഒരു റണ്‍സിനും പിന്നാലെ വന്ന ഹിമ്മത്ത് സിംഗും വേഗം പുറത്തായെങ്കിലും നാലാമനായി എത്തിയ നിതീഷ് റാണയ്‌ക്കൊപ്പവും ജോണ്ടി സിദ്ധുവിനൊപ്പവും ധുള്‍ പതിയെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ച്വറി നേടിയ ധുള്ളിനെ മൊഹമ്മദ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button