ബംഗളൂരു : പെണ്‍കുട്ടികളെ നിങ്ങളോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ വിദ്യാഭ്യാസത്തിനാണോ ഹിജാബിനാണോ മുന്‍ഗണന നല്‍കുന്നത്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയാണ് ചോദ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്. വിദ്യാഭ്യാസത്തേക്കാള്‍ ഹിജാബിന് പ്രാധാന്യം നല്കുന്ന വിദ്യാര്‍ത്ഥിനികളെ നേര്‍വഴിക്ക് നടത്താന്‍ അദ്ദേഹം ഗാനരചയിതാവ് ജാവേദ് അക്തറിനോട് ആവശ്യപ്പെട്ടു. ജാവേദ് അക്തറിന്റെ പണ്ടത്തെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സി.ടി രവിയുടെ പരാമര്‍ശം.
‘ഹിജാബിന് വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യം നല്കുന്ന വിദ്യാര്‍ത്ഥികളെ നിങ്ങള്‍ നേര്‍വഴിക്ക് നടത്തണം. കോളേജില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരേയും, സിനിമാ മേഖലയിലെ പ്രമുഖരേയും ഒന്ന് ഉപദേശിക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ ഹിജാബ് വിഷയം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ആവശ്യവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ഒരാളുടെ മൗലികാവകാശം ഇല്ലാതാക്കുകയാണ് ബുര്‍ഖ ചെയ്യുന്നത് എന്ന ജാവേദ് അക്തറിന്റെ ട്വീറ്റാണ് സി.ടി രവി പങ്കുവെച്ചത്. ബുര്‍ഖയ്ക്കുള്ളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് അറിയാന്‍ വേണ്ടി എന്നായിരുന്നു ട്വീറ്റ്.
കര്‍ണാടകയില്‍ ഹിജാബ് രോഷം കത്തിപ്പടരുമ്പോള്‍, ഹിജാബിനും ബുര്ഖയ്ക്കുമെതിരെയുള്ള ജാവേദ് അക്തറിന്റെ പഴയ ട്വീറ്റുകള്‍ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അതിനു പിന്നാലെ തന്റെ പഴയനിലപാട് ആവര്‍ത്തിച്ച് അക്തറും രംഗത്തെത്തി. ”ഞാന്‍ ഒരിക്കലും ഹിജാബിനെയോ ബുര്‍ഖയെയോ അനുകൂലിച്ചിട്ടില്ല. ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു ‘ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ജാവേദിന്റെ ട്വീറ്റ് വന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മതമൗലികവാദികള്‍ രംഗത്തെത്തി.
Post Your Comments