ബംഗലുരു: ഹിജാബ്-കാവി ഷാള്‍ വിവാദത്തില്‍ ശക്തമായി പ്രതികരിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഹിജാബും കാവി ഷാളും കോളേജില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതപരമായ വേര്‍തിരിവുകള്‍ കോളേജില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്‌കാരം വിദ്യാലയങ്ങളില്‍ നിന്നും രൂപപ്പെടണം, വിദ്യാര്‍ത്ഥികള്‍ മതത്തിനുപരിയായി ചിന്തിക്കണം, യൂണിഫോം ഏകത്വത്തിന്റെ ലക്ഷണമാണ്’, അദ്ദേഹം പറഞ്ഞു.
Read Also : പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയല്ല ‘മോദി പൈജാമയിട്ട പിണറായിയാണ്’: ലീഗ് എംഎല്‍എ നജീബ് കാന്തപുരം
ഈ പ്രശ്നങ്ങള്‍ക്കു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് ഇതില്‍ പങ്കാളിയായതെന്നും എന്താണവരുടെ ലക്ഷ്യമെന്നുമുള്ള കാര്യം പൊലീസ് അന്വേഷിക്കും.
ഹിജാബ്-കാവി ഷാള്‍ വിവാദം സംബന്ധിച്ച് ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. കൂടാതെ കോടതി ഉത്തരവിനുശേഷം സര്‍ക്കാര്‍ അടുത്തനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments