തിരുവനന്തപുരം: സുമതി വളവിലെ വനത്തിൽ പ്രതിയെ തിരഞ്ഞ് ഇറങ്ങിയ പൊലീസ് അജ്ഞാതന്റെ അസ്ഥികൂടം കണ്ടെടുത്തു. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതി വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടത്. മൃതദേഹത്തിന് ഏതാണ്ട് മൂന്ന് മാസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു.
Also read: സൈനികൻ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സർക്കാർ ജോലിയിൽ പ്രവേശിച്ചു
ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിൽ എത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്. വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വൃദ്ധൻ്റെ മൃതദേഹമാണോ ഇതെന്ന് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വലിയമല സ്വദേശിയുടെ ഫോൺ നമ്പറും പൊലീസ് കണ്ടെത്തി. അസ്ഥികൂടം പാലോട് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ആളുടേത് ആകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അത്മഹത്യ ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഡിഎൻഎ പരിശോധനകളും മറ്റും നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്ന് പാങ്ങോട് പൊലീസ് പറഞ്ഞു. സുമതി വളവിൽ വനത്തിനുള്ളിൽ അഞ്ജാത മൃതദേഹങ്ങൾ കാണപ്പെടുന്നത് പതിവാണ്. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേക്ഷണം ആരംഭിച്ചു.
Post Your Comments