COVID 19Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,028 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,028 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 910 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മൂന്ന് മരണങ്ങളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: ‘ഞാനൊരു കമ്മ്യൂണിസ്റ്റുകാരി, ശബരിമലയിൽ ഞങ്ങളെ കയറ്റിയത് തങ്ങളല്ലെന്നു പറയുന്നത് സർക്കാരിന്റെ ചങ്കൂറ്റമില്ലായ്മ’

8,45,058 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,77,096 പേർ രോഗമുക്തി നേടി. 2,243 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 65,719 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 492,099 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button