കൊല്ലം: മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ഇരുനില വീടിന്റെ ഷെയ്ഡിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി മൂന്നാം ക്ലാസുകാരൻ. കൊല്ലം കടയ്‌ക്കലിലാണ് കുറുമ്പുകാട്ടിയതിന് മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് ഒമ്പതുവയസ്സുകാരൻ ആത്മഹത്യാഭീഷണി മുഴക്കിയത്. ശിവദാസൻ സുനി ദമ്പത്തികളുടെ മകനാണ് പണി നടക്കുകയായിരുന്ന ഇരുനില വീടിന്റെ ഷെയ്ഡിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്.
കുട്ടിയെ അനുനയിപ്പിക്കാൻ നാട്ടുകാരും വീട്ടുകാരും ശ്രമിച്ചെങ്കിലും ഈ ഒമ്പതുവയസ്സുകാരൻ വഴങ്ങിയില്ല. തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഒരുപാട് നേരം കുട്ടിയുമായി സംസാരിച്ച് താഴെ ഇറക്കാൻ ഫയർഫോഴ്‌സ് ജീവനക്കാർ ശ്രമിച്ചിട്ടും കുട്ടിയുടെ വാശി തീർന്നില്ല. ഒടുവിൽ ഫയർഫോഴ്‌സിൽ ജോലി തരാമെന്നും ഫയർഫോഴ്‌സ് വാഹനത്തിൽ കയറ്റി കൊണ്ടുപോയിചുറ്റിക്കാമെന്നും പറഞ്ഞതിന് ശേഷമാണ് കുട്ടി വഴങ്ങിയത്.
‘തേജസ് എക്‌സ്പ്രസ് 6 മണിക്കൂറില്‍ 500 കിമീ, കെ റെയിലിന് പകരം ഇതുപോരെ’: ചർച്ചയായി വൈറൽ കുറിപ്പ്
ഫയർഫോഴ്‌സ് ജീവനക്കാർ ഏണി ചാരികൊടുത്ത് അതിൽ കയറാൻ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയാറാകാതെ കുട്ടി അടുത്ത ഷെയ്ഡിലേയ്‌ക്ക് ചാടുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കുട്ടിയെ രക്ഷപ്പെടുത്തി.
Post Your Comments