തിരുവനന്തപുരം : കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്തിന് ഭീഷണിയാവുകയാണെന്നും ബിജെ പിയെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സിപിഎമ്മിനെതിരെകല്ല് വച്ച നുണകളാണ് ബിജെപിയും കോൺഗ്രസ്സും പ്രചരിപ്പിക്കുന്നതെന്നും ധീരജിന്റെ കൊലയാളികളെ കോൺഗ്രസ്സ് തളളിപ്പറയാത്തത് അപകട സൂചനയാണെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മിനെ രാജ്യസ്നേഹം ഇല്ലാത്തവർ എന്ന് മുദ്ര കുത്താനും അക്രമകാരികളായി പ്രചരിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ധേവും കുറ്റപ്പെടുത്തി. കോൺഗ്രസിന്റേത് അക്രമത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടാണെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേർത്തു.
Post Your Comments