NattuvarthaLatest NewsKeralaNews

ആശാന്‍ കളരിക്ക് പുറത്ത് പോകണം, ആഭ്യന്തര വകുപ്പ് മാറ്റാരെയെങ്കിലും ഏൽപ്പിക്കണം: ഷാഫി പറമ്പിൽ

പാലക്കാട്‌: ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ. അഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

Also Read:മിന്നൽ സന്ദർശനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു

‘കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏര്‍പ്പാടായിരിക്കുകയാണ്. സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്’, ഷാഫി പറമ്പിൽ വിമർശിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണ്.

സേനയിൽ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാൻ പോലും ഭയമുള്ള സിപിഐഎം സമ്മേളനങ്ങളിൽ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നിട്ടും, പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമർശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പിൽ ഇടപെടുവാൻ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ അവരെ ആഭ്യന്തര വകുപ്പ് ഏൽക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button