തിരുവനന്തപുരം: സിപിഎമ്മിനും കേരളാ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂർണ്ണമായി ആര്‍എസ്എസിന് കയ്യടക്കാന്‍ സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെങ്കിലും സംഘപരിവാറിന് അനുഗുണമാകുന്ന തീരുമാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് വരുന്നതെന്നും പ്രത്യേകിച്ച് പോലീസ് വകുപ്പ് സംഘ്പരിവാര്‍ നിയന്ത്രണത്തിലുമാണ് എന്ന് വ്യാപകമായി ആരോപണമുണ്ടെന്നും ഹമീദ് വാണിയമ്പലം
പറഞ്ഞു.
പോലീസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ തുറന്നു പറഞ്ഞത് സംസ്ഥാന സെക്രട്ടറി കോടിയേരിയാണെന്നും പോലീസ് വകുപ്പ് സംഘ്പരിവാര്‍ നിയന്ത്രണത്തിലാണ് എന്നതിന് വസ്തുതകളുടെ പിന്‍ബലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുന്നയിക്കുന്നവരെ മുസ്ലിം തീവ്രവാദികളെന്നോ മുസ്ലിം തീവ്രവാദികളുടെ സ്വാധീനത്താല്‍ പ്രവര്‍ത്തിക്കുന്നവരെന്നോ പറഞ്ഞ് ആക്ഷേപിക്കുകയാണ് സിപിഎം നേതാക്കളടക്കം ചെയ്യുന്നതെന്നും ഈ സാഹചര്യത്തില്‍ കൊടിയേരിയുടെ ആത്മവിമര്‍ശനം ഗൗരവതരമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.
അഡ്വ. രശ്മിത രാമചന്ദ്രന് മയിലമ്മ പുരസ്കാരം: നേട്ടം പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകൾക്ക്
‘പോലീസില്‍ ആര്‍എസ്എസ് സാന്നിദ്ധ്യമുണ്ടെന്ന് പറയുന്ന ആദ്യത്തെ ഇടത് നേതാവല്ല കൊടിയേരി. സിപിഐ നേതാവ് ആനി രാജ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അത് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് പിണറായി വിജയന് തന്നെയും അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കൊടിയേരി പറഞ്ഞത് ആഭ്യന്തര വകുപ്പ് കൈയാളുന്ന പാര്‍ട്ടിയുടെ ഏറ്റവും ഉന്നത നേതാവ് എന്ന നിലയില്‍ വളരെ പ്രാധന്യമുള്ളതാണ്. എങ്ങനെയാണ് പോലീസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ടാകുന്നത് എന്നാണ് കൊടിയേരിയോട് തിരിച്ച് ചോദിക്കാനുള്ള ചോദ്യം. ഉത്തരം തിരിയാന്‍ കൊടിയേരിക്ക് എകെജി സെന്റര്‍ വിട്ട് എങ്ങോട്ടും പോകേണ്ടി വരില്ല. പോലീസില്‍ ആര്‍എസ്എസ് സാന്നിദ്ധ്യം നേരത്തേയുള്ള ഏര്‍പ്പാടാണെങ്കിലും സമ്പൂർണ്ണമായി പോലീസ് വകുപ്പ് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യവാഹകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത് ഇത് ആദ്യമായാണ്’. ഹമീദ് വാണിയമ്പലം പറഞ്ഞു.
Post Your Comments