ലക്നൗ: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനെ പ്രകീർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ബ്രഹ്മോസ് മിസൈൽ ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാനുള്ളതല്ല, മറിച്ച്, പ്രതിരോധത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
‘ബ്രഹ്മോസ് മിസൈൽ പോലുള്ള വിനാശകാരിയായ ആയുധങ്ങൾ കൈവശം വെച്ചിരിക്കുന്നതിന്റെ ലക്ഷ്യം ഏതെങ്കിലും രാജ്യത്തെ ആക്രമിക്കുക എന്നതല്ല. അങ്ങോട്ടു കയറി ഒരു രാജ്യത്തെ ആക്രമിക്കുകയെന്നത് ഒരു കാലത്തും ഇന്ത്യയുടെ പാരമ്പര്യവുമായിരുന്നില്ല. ശത്രുരാജ്യങ്ങളുടെ ദൃഷ്ടി ഇന്ത്യയുടെ മണ്ണിന്റെ മേലെ വീഴാതിരിക്കാൻ വേണ്ടിയാണ് ഇവ നിർമ്മിച്ചു പരിപാലിക്കുന്നത്.’ രാജ്നാഥ് സിംഗ് വ്യക്തമാക്കി. ലക്നൗവിൽ, ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ നിർമ്മാണത്തിനായുള്ള ഒരു ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്നുമുള്ള സുരക്ഷയ്ക്കായി ബ്രഹ്മോസ് മിസൈൽ നിർമ്മിച്ചു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ്, ശബ്ദാതിവേഗതയുള്ള ക്രൂയിസ് മിസൈലാണ്.
Post Your Comments