ഭുവനേശ്വര്‍: ഇന്ത്യന്‍ സൈന്യത്തിന് കരുത്തുപകര്‍ന്ന് ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയകരമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ഇന്ത്യന്‍ നാവിക സേനയ്ക്കായി ഒഡീഷ യിലെ ചാന്ദിപ്പൂരില്‍ യുദ്ധകപ്പലില്‍ നിന്നാണ് ഭൂതല-ആകാശ ഹൃസ്വദൂര മിസൈല്‍ വിഎല്‍-എസ്ആര്‍എസ്എഎം എന്ന മിസൈലിന്റെ വിക്ഷേപണം നടത്തിയത്.
Read Also: ടോറസ് ലോറി ഇടിച്ച് കാൽനട യാത്രക്കാരിയ്ക്ക് ഗുരുതര പരിക്ക് : ഡ്രൈവർ പൊലീസ് പിടിയിൽ
‘ഇന്നത്തെ പരീക്ഷണം ഏതുതരം വിമാനങ്ങളേയും ഡ്രോണുകളേയും ആകാശത്തുവെച്ച് തന്നെ തകര്‍ക്കാനുള്ളതാണ്. ഏറ്റവും മികച്ച ലക്ഷ്യവേധ സംവിധാനങ്ങളുള്ള വിഎല്‍-എസ്ആര്‍എസ്എഎം മിസൈലിന്റെ പരീക്ഷണം മികച്ച ഫലമാണ് നല്‍കിയിരിക്കുന്നത്.’ ഡിആര്‍ഡിഒ വക്താവ് അറിയിച്ചു.
ഇന്ത്യന്‍ നാവിക വ്യൂഹം പസഫിക്കില്‍ നിര്‍ണ്ണായക സുരക്ഷ കൈകാര്യം ചെയ്യുന്ന നിലയിലേയ്ക്ക് വികസിച്ചതോടെയാണ് ശക്തിയാര്‍ജിച്ച മിസൈലുകള്‍ ഡിആര്‍ഡിഒ വികസിപ്പിച്ചത്. യുദ്ധകപ്പലുകളില്‍ നിന്ന് ലംബമായി ആകാശത്തിലേയ്ക്ക് കുതിച്ച് ഗതി സ്വയം നിര്‍ണ്ണയിച്ച് ലക്ഷ്യം തകര്‍ക്കുന്ന മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. വിവിധ തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് മിസൈലിന്റെ ആകാശത്തേയ്ക്കുള്ള കുതിപ്പ്, സ്വയം നിയന്ത്രിത രീതി, വേഗത, ഗതി എന്നിവ രേഖപ്പെടുത്തിയെന്നും മികച്ച ക്ഷമതയാണ് മിസൈല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും ഡിആര്‍ഡിഒ അറിയിച്ചു.
Post Your Comments