Latest NewsInternational

ദാക്ഷിണ്യമില്ലാതെ ആക്രമിക്കും’: ഉക്രൈന് ദീർഘദൂര മിസൈലുകൾ നൽകരുതെന്ന് മുന്നറിയിപ്പു നൽകി പുടിൻ

മോസ്‌കോ: ഉക്രൈന് ദീർഘ ദൂര മിസൈലുകൾ നൽകുന്നതിനെതിരെ പ്രതികരിച്ച് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ മാരക പ്രഹരശേഷിയുള്ള മിസൈലുകൾ നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണ് രംഗത്തു വന്നത്. അമേരിക്കയ്ക്കെതിരെയുള്ള പരോക്ഷമായ ഒരു താക്കീതാണ് ഇത്.

 

‘പാശ്ചാത്യ രാജ്യങ്ങൾ ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകൾ ഉക്രൈന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം നൽകിയാൽ ഞങ്ങൾ ഇതുവരെ പരിഹരിക്കാത്ത ലക്ഷ്യങ്ങളിൽ ഞങ്ങൾ മാരകമായി പ്രഹരിക്കും. അതിൽ യാതൊരു സംശയവുമില്ല.’-പുടിൻ വ്യക്തമാക്കി.

Also read:ഇന്ത്യയുടെ പങ്ക് നാമമാത്രം: കാലാവസ്ഥാ മാറ്റത്തിന് ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളെന്ന് നരേന്ദ്ര മോദി

മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച് സിസ്റ്റംസ് അഥവാ എംഎൽആർഎസ് വിഭാഗത്തിൽപ്പെട്ട എം270, എം142 എച്ച്ഐഎംഎആർഎസ് പോലുള്ള മാരകമായ ആയുധങ്ങളാണ് റഷ്യയെ ആക്രമിക്കാൻ വേണ്ടി ഉക്രൈൻ ആവശ്യപ്പെടുന്നത്. ഇവയിൽ പലതും നൽകാമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, യാതൊരു കാരണവശാലും റഷ്യയുടെ ഉള്ളിലേയ്ക്ക് പ്രഹരിക്കാൻ ഇവ ഉപയോഗിക്കരുതെന്ന് അദ്ദേഹം ഉറപ്പ് ചോദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button