ThrissurKeralaNattuvarthaLatest NewsNews

മുള്ളന്‍പന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവുമായി തൊടുപുഴ സ്വദേശി പിടിയിൽ

തൃശൂര്‍: മുള്ളന്‍പന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവുമായി തൊടുപുഴ സ്വദേശി പിടിയിൽ. പാലക്കാട് – മണ്ണുത്തി ദേശീയ പാതയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വന്യമൃഗങ്ങളുടെ ഇറച്ചിയുമായി ഒരാള്‍ പിടിയിലായത്. തൊടുപുഴ വണ്ണപുറം സ്വദേശി ഇളംതുരുത്തിയില്‍ ദേവസ്യ വര്‍ക്കിയാണ് തൃശൂര്‍ എക്‌സൈസ്‌റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബൂദുള്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മുള്ളന്‍പന്നിയുടെ മാംസം മഞ്ഞള്‍ പൊടി ഇട്ട് ഉണക്കി സൂക്ഷിച്ച നിലയിലുള്ളതും മാസങ്ങളോളം സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇവ കവറുകളില്‍ പൊതിഞ്ഞ് സംശയത്തിനിട നല്‍കാത്ത വിധത്തില്‍ ട്രാവല്‍ ബാഗില്‍ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു.

‘ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ല’; ഊരാളുങ്കലിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

മണ്ണാര്‍ക്കാടുള്ള പാലക്കയം 200 ലുള്ള എസ്‌റ്റേറ്റില്‍ നിന്നുമാണ് മാംസം കടത്തികൊണ്ടു വരുന്നതെന്നും തൊടുപുഴയിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി. പ്രതിയെയും തൊണ്ടി സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി മാന്നാ മംഗലം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button