കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്‌ത സംഭവത്തിൽ യുവാവ് പിടിയില്‍. താമരശേരി പുതുപ്പാടി കാവുംപുറത്താണ് സംഭവം. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലാണ് (22) അറസ്റ്റിലായത്.
read also: കോസ്മെറ്റിക് സര്‍ജറിക്കിടെ യുവാവിന് ദാരുണാന്ത്യം
മുഖം മറച്ച് നഗ്നനായി വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിച്ചു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്ന വീഡിയോയും മോർഫ് ചെയ്‌ത വീഡിയോകളും ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ യുവതി സൈബർ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments