തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ. തീരുമാനം ദുരുദ്ദേശപരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആരോപിച്ചു.
ചർച്ചകൾ നടത്താതെ ഇത്തരം തീരുമാനത്തിലേക്ക് എത്താനാകില്ലെന്നും ലിംഗസമത്വമാണ് ലക്ഷ്യമെങ്കിൽ ഇതല്ല വേണ്ടതെന്നും റഹിം പറഞ്ഞു. ആർഎസ്എസ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും റഹിം കൂട്ടിച്ചേർത്തു.
നേരത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന തീരുമാനത്തിനെതിരെ സിപിഐ, സിപിഎം വനിതാ സംഘടനകളും രംഗത്തുവന്നിരുന്നു. സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികളും എതിർപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്താൻ തീരുമാനമാനിച്ചത്.
Post Your Comments